---
title: "കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ ബസ്സിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ യുവാവ് പിടിയിൽ, കഞ്ചാവ് കണ്ടെടുത്തു"
english_title: "Kootupuzha Check Post Youth Jumped River Ganja Seized Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390666/kootupuzha-check-post-youth-jumped-river-ganja-seized idiotic"
published_at: "2026-11-07T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef22c3f20ef_1000979864.jpg"
keywords: ["Kootupuzha", "Check Post", "Excise", "Ganja", "Kannur", "Thayyil", "Police", "River"]
---

# കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ ബസ്സിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ യുവാവ് പിടിയിൽ, കഞ്ചാവ് കണ്ടെടുത്തു

> **Lead Summary:** *കൂട്ടുപുഴ:* കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് വാഹന പരിശോധനക്കിടെ യുവാവ് ബസ്സിൽ നിന്നും ഇറങ്ങി പുഴയിലേക്ക് ചാടി.

## Article Content

*കൂട്ടുപുഴ:* കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് വാഹന പരിശോധനക്കിടെ യുവാവ് ബസ്സിൽ നിന്നും ഇറങ്ങി പുഴയിലേക്ക് ചാടി.

കണ്ണൂർ തയ്യിൽ സ്വദേശി അലിഷാൻ ഫായിസാണ് പുഴയിലേക്ക് ചാടിയത്. ഇയാളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.

പുഴ നീന്തി മറുകരയിൽ എത്തിയ യുവാവിനെ ഹൈവേ പോലീസ് എസ്.ഐ. സദാനന്ദൻ, ചെക്ക് പോസ്റ്റ് എസ്.ഐ. ജോസ് പി. ജോസ്, എക്സൈസ് സംഘവും നാട്ടുകാരും ചേർന്ന് സാഹസികമായാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390666/kootupuzha-check-post-youth-jumped-river-ganja-seized idiotic)